കണ്ണീര് വിറ്റ് ജീവിക്കുന്നവര്‍ ....
അടുത്തിടെ വര്‍ത്തമാന പത്രങ്ങളില്‍ കണ്ട രണ്ടു വാര്‍ത്തകള്‍ ആണ് ഈ പോസ്റ്റിനു ആധാരം . കേരളത്തിലെ സ്ത്രീ ജനങ്ങള്‍ ഹര്ഷാരവതോടെയും പുരുഷന്മാര് നെഞ്ചിടിപ്പോടെയും വായിച്ച ആ വാര്‍ത്തകള്‍ ഇവയാണ് . ശ്രീനാരായണ ഗുരുവിന്റെ ജീവിതം സീരിയല്‍ ആക്കുന്നു . മലയാളികളുടെ എക്കാലത്തെയും ദുഃഖപുത്രരായ ആകാശദൂതിലെ കുഞ്ഞുങ്ങളുടെ കഥയുടെ ബാകിയും സീരിയലുകലായി നിങ്ങളുടെ മുന്പില് എത്തുന്നു .
"1855–1928 വരെ 73 വര്‍ഷം ജീവിച്ച ശ്രീ നാരായണ ഗുരുവിന്റെ കഥ 100 വര്‍ഷം കൊണ്ടെങ്ങിലും പറഞ്ഞു തീരുമോ ?? അദേഹം സ്വപ്നം പോലും കണ്ടിട്ടില്ലാത്ത കുറെ സംഭവങ്ങള്‍ക്കും വ്യക്തികലെക്കുറിച്ചും സമാധാനം പറയേണ്ടി വരും .ഉദ്ദാഹരണത്തിന് വീട്ടില്‍ പാലുകൊണ്ട് വരുന്ന പെണ്ണിന്റെ ശബ്ദമുള്ള ഒരു മനുഷ്യന് ഉറപ്പായും ഭക്തി സീരിയലുകളില്‍ ഉണ്ടാകും .. കരയാന്‍ വേണ്ടി മാത്രം ജനിച്ച 4 - 5 വയസുള്ള ഒരു ബാലിക(ഇത്രേം കണ്ണീരു എവിടന്നാണോ എന്തോ , സംസാരിക്കുമ്പോള്‍ പോലും മോങ്ങാനുള്ള കഴിവ് സമ്മതിക്കണം ) . നേരം വെളുത് ഇരുട്ടും വരെ ഏതേലും ദൈവത്തിന്റെ അമ്പലത്തില്‍ ഭജനം ഇരിക്കുന്ന ഒരു സ്ത്രീ , ക്രൂരനായ ഭര്‍ത്താവ് ഇതൊക്കെ ഇനിയും കാണേണ്ടി വരും , ഒന്ന് വിട്ടുപോയി , മുഖത്ത് കരി തേച്ചു ചിറി കോടിയ മന്ത്രവാദി .മഹാത്മാ ഗാന്ധിയുമായി ശ്രീ നാരായണഗുരു നടത്തിയ സംഭാഷണം നമുക്കേവര്‍ക്കും പരിചിതമാണ്. പുലബന്ധം പോലും ഇല്ലാത്തവരെ സീരിയലില്‍ ഒന്നിച്ചു കാണിക്കുന്നത് ഇപ്പോഴത്തെ ഒരു ട്രെണ്ടാണ് , ഉദാഹരണത്തിന് അയ്യപ്പന്റെ കൂടെ മുഹമ്മദു നബി , ദേവിമാഹത്മ്യതിനിടെ മുസ്ലിയാര് ,(പുട്ടില്‍ ഭംഗിക്ക് തേങ്ങ പീര ഇടുംപോലെ ) അങ്ങിനെ നോക്കുമ്പോ ശ്രീനാരായണ ഗുരുവും യേശുക്രിസ്തുവും തമ്മില്‍ ഒരു അഭിമുഘതിനു ചാന്‍സ് ഉണ്ട് ..കത്തനാരെ കൊണ്ട് ചെയ്യിച്ചതെല്ലാം ഓര്‍ക്കുമ്പോ ഇതിനപ്പുറവും സംഭവിക്കാന്‍ സാധ്യത ഉണ്ട് .ഒരു സാധാരണ മനുഷ്യനായ അദ്ദേഹത്തെ ദൈവമാക്കിയോ , മാന്ത്രികനാക്കിയോ ഒക്കെ ചിത്രീകരിക്കാനുള്ള സാധ്യതയും ഏറെയാണ് ."
" വര്‍ഷങ്ങള്‍ക്കപ്പുറം മലയാളികളെ കരയിപ്പിച്ച ആകാശ ദൂതിന് (1993) വരാനിരിക്കുന്ന ദുരന്തങ്ങള്‍ എന്തൊക്കെ ആണോ എന്തോ ? അവിഹിത ഗര്‍ഭം, ഒളിച്ചോടല്‍ കുടുംബ കലഹം തുടങ്ങിയവ ഒക്കെ പ്രതീക്ഷിക്കാം . ഗര്‍ഭം കുഴപ്പമില്ലായിരുന്നു, പക്ഷെ പ്രസവിക്കാന്‍ സമ്മതിച്ചാല്‍ മതിയായിരുന്നു . ഇവിടെ ഒരു പോഴന്റെ സീരിയലിലെ നായിക പ്രസവിക്കാന്‍ രണ്ടരക്കൊല്ലം എടുത്തു (ആനയുടെ ഗര്ഭാമാണോ ?)..അതില്‍ ഇളയ മകന് പഠിക്കുന്ന കോളേജില്‍ ഫൈവ് ഫിങ്ങേര്സ് , ഫോര്‍ ദി പീപ്ല് , നരസിംഹം ഒക്കെ ഉണ്ടാവും ,അടി കുത്ത് വഴക്ക് ഇതൊക്കെ ആവും കോളേജ് കാര്യങ്ങള്‍ (സീരിയലിലെ കോളേജില്‍ ഇതൊക്കെ ഉള്ളു . ഇന്നേവരെ ഒരുത്തനേം ക്ളാസ്സില്‍ ഇരുന്നു കണ്ടിട്ടില്ല ). അവന് LLB ക്ക് തന്നെ ആവണം പഠിക്കുക . മുരളി അവതരിപ്പിച്ച കഥാപാത്രത്തിന്റെ കയില് നിന്നും ഗര്‍ഭം വല്ലതും കയ് വിറ്റ് പോയിട്ടുണ്ടോ എന്നും മനസിലാക്കാന്‍ 18 വര്‍ഷങ്ങള്‍ക്കിപ്പുറം ഉള്ള ഈ സീരിയല്‍ സഹായിക്കും .മൂത്ത കുഞ്ഞിനെ ഏറ്റെടുത്ത മുതലാളി മേനോന് ആയി മതം മാറി പട്ടാളത്തില്‍ ചെര്ന്നിട്ടുണ്ടാവനം. ഒരു വിരകുകൊള്ളിയും കടിച്ചു പിടിച്ചു വടിയും കുത്തി നടന്നാലേ മുത്തച്ഛന്റെ ഒരു ഗും വരൂ . ആ നാല് വീടുകളില്‍ ഒന്നില്‍ പ്രേത ബാധക്കും അത് ഒഴിപ്പിക്കാന്‍ ഒരു മന്ത്രവാദിക്കും ഉള്ള സ്കോപ്പ് ഉണ്ട്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളും അവയുടെ ഉത്തരവും ആയി ഈ പരമ്പര 1000 എപ്പിസോഡ് പിന്നിടുമെന്ന് പ്രതീക്ഷിക്കാം "
ഇതിനൊക്കെ ഒരു പരിഹാരം കാണേണ്ട ഉത്തരവാദിത്തം ജനങ്ങള്‍ക്കാണ് . നാനമില്ലതവന്റെ എവിടെയോ മുളച്ച ആല് അവനു തണല്‍ എകിക്കൊണ്ടേ ഇരിക്കുന്നു . സീരിയലുകളെ പരാമര്‍ശിച്ചു വളരെ അധികം വിമര്‍ശനങ്ങള്‍ വന്നെങ്ങിലും സംവിധായക കാണ്ടാ മൃഗങ്ങള്‍ അതൊക്കെ ഒരു തണലായി കരുതി വീണ്ടും ഈ പേക്കൂത്ത് തുഇടരുന്നു .പല മഹാന്മാരുടെയും ജീവിതം വല്ചോടിച്ചും മറ്റും സീരിയലുകള്‍ വന്നിട്ടുണ്ട്, അതിനെതിരെയും . പണ്ട് ഇറങ്ങിയ ഒരു നല്ല ചലച്ചിത്രത്തെ ഇങ്ങിനെ തേജോവധം ചെയ്യുന്നതിനെതിരെയും പ്രതിക്കരിക്കുക .....

